Site iconSite icon Janayugom Online

ധീരജവാന്‍ പ്ര​ദീ​പി​ന്റെ മൃ​ത​ദേ​ഹം വാ​ള​യാ​റി​ൽ മ​ന്ത്രി​മാ​ർ ഏ​റ്റു​വാ​ങ്ങി: വിലാപയാത്ര ജന്മനാട്ടിലെത്തി

a pradeepa pradeep

കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന ജൂ​നി​യ​ർ വാ​റ​ണ്ട് ഓ​ഫീ​സ​ർ എ ​പ്ര​ദീ​പി​ന്റെ മൃ​ത​ദേ​ഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അദ്ദേഹത്തിന്റെ ജന്മനാട്ടിലെത്തി. വാ​ള​യാ​റി​ൽ സ​ർ​ക്കാ​രി​ന്റെ പ്ര​തി​നി​ധി​ക​ളാ​യെ​ത്തി‍‍​യ മ​ന്ത്രി​മാ​രാ​യ കെ ​രാ​ജ​നും കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​ണ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്. മൃതദേഹത്തില്‍ മന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി. റോ​ഡു​മാ​ർ​ഗ​മാ​ണ് ജന്മനാട്ടില്‍ മൃ​ത​ദേ​ഹ​മെ​ത്തിയത്. വി​ലാ​പ​യാ​ത്ര​യെ കേ​ന്ദ്ര​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​നും സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. പ്ര​ദീ​പ് പ​ഠി​ച്ച സ്‌​കൂ​ളി​ലും പൊ​ന്നൂ​ക്ക​ര​യി​ലെ വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. വൈ​കു​ന്നേ​രം സ​മ്പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സംസ്കരിക്കും.

Eng­lish Sum­ma­ry: Pradeep­’s body bought by min­is­ters in Vala­yar: mourn­ing pro­ces­sion to his hometown
You may like this video also

Exit mobile version