Site iconSite icon Janayugom Online

ബിജെപി എംഎല്‍എക്കെതിരെ പ്രഗ്യാ സിങ്

സംസ്ഥാനത്ത് ബിജെപി എംഎല്‍എ അനധികൃത മദ്യശാല നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിയും ഹിന്ദുത്വ സംഘടന നേതാവുമായ പ്രഗ്യാ സിങ് ഠാക്കൂര്‍. ബിജെപി എംഎല്‍എ സുദേഷ് റായിക്കെതിരെയാണ് ആരോപണവുമായി പ്രഗ്യ രംഗത്തെത്തിയത്. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഗ്യയുടെ പ്രസ്താവന. 

മദ്യശാലക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്പെൻ‍ഡ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് ഇതിനോടകം പരാതി നല്കിയതായും പ്രഗ്യ അറിയിച്ചു. ബിജെപി തങ്ങളുടെ പാര്‍ട്ടിയാണെന്നും എന്നാല്‍ തെറ്റ് ചെയ്ത എംഎല്‍എയെ സ്ഥാനത്തു നിന്ന് മാറ്റാൻ ഉന്നത നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ആരോപണത്തിനു പിന്നാലെ പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി എസ്‌പി മായങ്ക് അവസ്തി അറിയിച്ചു. 

Eng­lish Summary:Pragya Singh against BJP MLA
You may also like this video

Exit mobile version