പ്രഗ്യാൻ റോവറിന്റെ യാത്രാമധ്യേ നാല് മീറ്റര്‍ ആഴമുള്ള ഗര്‍ത്തം കണ്ടെത്തിയതിനെതുടര്‍ന്ന് ഗതി മാറ്റിയതായി ഐഎസ്ആര്‍ഒ. മൂന്ന് മീറ്റര്‍ മുന്നില്‍ ഗര്‍ത്തം റോവര്‍ കണ്ടെത്തിയതായും തുടര്‍ന്ന് സുരക്ഷിത പാതയിലേക്ക് മാറ്റിയതായും സമൂഹമാധ്യമമായ എക്സിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു. റോവര്‍ പുതിയ പാതയില്‍ സുരക്ഷിത യാത്ര തുടരുന്നതായും ബഹിരാകാശ ഗവേഷണ കേന്ദ്രം പറഞ്ഞു.
ചാന്ദ്ര ദിനം പൂര്‍ത്തീകരിക്കുന്നതിനായി ഇനി 10 ദിവസം മാത്രമാണ് അവശേഷിക്കുന്നതെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാണ് ആറു ചക്രങ്ങളുള്ള റോവര്‍ ശ്രമിക്കുന്നതെന്നും സ്പേസ് ആപ്ലിക്കേഷൻ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി അറിയിച്ചു.
English summary; Pragyan Rover changed chandrayan 3
you may also like this video;