Site iconSite icon Janayugom Online

‘പ്രഹാർ’; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം അവതരിപ്പിച്ച് കേന്ദ്രസർക്കാർ

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്നാണ് പുതിയ നയത്തിൻറെ പേര്. പരമ്പരാഗതമായ ഭീകരവാദത്തിന് പുറമെ ഡ്രോണുകളുടെ ദുരുപയോഗം, സൈബർ ആക്രമണങ്ങൾ, ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുക, ഭീഷണികൾക്കെതിരെ മിന്നൽവേഗത്തിൽ പ്രതികരിക്കുക, ആഭ്യന്തര സുരക്ഷാ ശേഷി ആധുനികവൽക്കരിക്കുക എന്നീ അടിസ്ഥാന തത്വങ്ങളിലാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്.

ഭീകരവാദികൾക്ക് ലഭിക്കുന്ന ഫണ്ട്, ആയുധങ്ങൾ, സുരക്ഷിത താവളങ്ങൾ എന്നിവ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന പ്രഹാർ വിവിധ സുരക്ഷാ ഏജൻസികൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കുന്നു. ക്രിപ്റ്റോ വാലറ്റുകൾ, ഡാർക്ക് വെബ് എന്നിവ വഴി ഭീകരർ നടത്തുന്ന നീക്കങ്ങൾ തടയാൻ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം നയം ശുപാർശ ചെയ്യുന്നു. 

Exit mobile version