Site icon Janayugom Online

പ്രശാന്ത്‌ കിഷോറിനെ ചൊല്ലിയും കോൺഗ്രസിൽ അടി; പുറംപണി നല്‍കേണ്ടകാര്യമില്ലെന്ന് ജി-23 നേതാക്കള്‍

prasanth kishore

ദേശീയ തലത്തില്‍ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തന്ത്രങ്ങള്‍ മെനയുവാനായി രാഹുല്‍ ഗാന്ധി മുന്‍കൈഎടുത്ത് നിയമിച്ച ‌ തന്ത്രജ്‌ഞൻ പ്രശാന്ത്‌ കിഷോറിനെ ചൊല്ലിയും തർക്കം. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്‌ മുമ്പായി ഉന്നതസ്ഥാനം നൽകി പ്രശാന്ത്‌ കിഷോറിനെ ആനയിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. എന്നാൽ ജി–-23 നേതാക്കളടക്കമുള്ളവര്‍ എതിര്‍ക്കുന്നു. തർക്കം രൂക്ഷമായതോടെ തീരുമാനം പാര്‍ട്ടി താല്‍ക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക്‌ വിട്ടു.സോണിയയും രാഹുലും പ്രിയങ്കയും പ്രശാന്ത്‌ കിഷോറുമായി അടുത്തയിടെ കൂടിക്കാഴ്‌ച നടത്തി.

ഇതുംകൂടി വായിക്കുക:അങ്കത്തുടർച്ച പോഷക സംഘടനകളിലേക്ക്

 

സ്ഥാനാർഥി നിര്‍ണയ അധികാരം അടക്കമുള്ള ഉന്നതസ്ഥാനമാണ് പ്രശാന്ത്‌ ആവശ്യപ്പെട്ടത്‌. ജനറൽ സെക്രട്ടറി സ്ഥാനത്തോടെയുള്ള പ്രവർത്തകസമിതി അംഗത്വമാണ്‌ പരിഗണനയില്‍. മറ്റ്‌ പ്രവർത്തകസമിതി അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ എ കെ ആന്റണിയെയും അംബിക സോണിയെയും ചുമതലപ്പെടുത്തി.കോൺഗ്രസിൽ മിടുക്കരായ നേതാക്കള്‍ ഉള്ളപ്പോള്‍ പുറംപണി നല്‍കേണ്ട ആവശ്യമുണ്ടോയെന്നാണ് ജി–-23 നേതാക്കള്‍ ചോദിക്കുന്നത്.

ഇതുംകൂടി വായിക്കുക:ആര്‍എസ്‌പിയെ യുഡിഎഫില്‍ നിലനില്‍ത്താന്‍ പ്രേമചന്ദ്രനും, കോണ്‍ഗ്രസും; പ്രവര്‍ത്തകര്‍ മുന്നണി വിടണമെന്നാവശ്യത്തില്‍

 

ജന്മാഷ്‌ടമി ആഘോഷമെന്ന പേരിൽ കപിൽ സിബലിന്റെ വീട്ടിൽ തിങ്കളാഴ്‌ച ജി–-23 നേതാക്കൾ ഒത്തുകൂടി. ഗുലാംനബി ആസാദ്‌, ആനന്ദ്‌ ശർമ, മനീഷ്‌ തിവാരി, ശശി തരൂർ, മുകുൾ വാസ്‌നിക്ക്, ഭൂപീന്ദർ സിങ്‌ ഹൂഡ, വിവേഷ്‌ ഝങ്ക എന്നിവർ നേരിട്ടെത്തി. മറ്റുചിലർ ഓൺലൈനായി പങ്കെടുത്തു.  പ്രശാന്തിന്റെ കാര്യപ്രാപ്തിയിലും നേതാക്കള്‍ സംശയമുയര്‍ത്തി.

Eng­lish Sum­ma­ry: Prashant hits Con­gress; G‑23 lead­ers say there is no need to outsource

You may like this video also

Exit mobile version