കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബീഹാറില്‍ അന്തരിച്ച ആര്‍ ജെ ഡി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍ നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ ഒരിക്കല്‍ മാത്രമെ തോറ്റിട്ടൊള്ളൂ എന്നും അത് കോണ്‍ഗ്രസിനൊപ്പമായിരുന്നു എന്നുമാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.
തെരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡാണ് കോണ്‍ഗ്രസ് തകര്‍ത്തതെന്നും ബിഹാറില്‍ പറഞ്ഞു. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011 മുതല്‍ 2021 വരെയുള്ള 10 വര്‍ഷക്കാലം താന്‍ 11 തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ 10 എണ്ണത്തിലും ജയിച്ചു, കോണ്‍ഗ്രസിനൊപ്പം നിന്ന 2017 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്-പ്രശാന്ത് കിഷോര്‍ പറഞ്ഞു. അഭിവൃദ്ധിയുണ്ടാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും പാര്‍ട്ടിയോട് ബഹുമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പക്ഷെ നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിന് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കൂടെ നിന്നാല്‍ നമ്മളെയും മുക്കിക്കളയും എന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ ബി ജെ പിയുമായും പിന്നീട് 2015 ല്‍ ജെ ഡി യുമായും 2017 ല്‍ പഞ്ചാബിലും 2019 ല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ആന്ധ്രാപ്രദേശിലും 2020 ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളുമായും 2021ല്‍ പശ്ചിമ ബംഗാളിലും തമിഴ് നാട്ടിലും ഞാന്‍ ഒപ്പം നിന്ന പാര്‍ട്ടികള്‍ വിജയിച്ചിരുന്നു, പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബീഹാറില്‍ മാറ്റം ആവശ്യമാണെന്ന് പ്രഖ്യാപിച്ച് സമാന ചിന്താഗതിക്കാരായ ആളുകള്‍ക്കായി പ്രശാന്ത് കിഷോര്‍ അടുത്തിടെ ജന്‍ സൂരജ് എന്ന പ്ലാറ്റ്‌ഫോം ആരംഭിച്ചിരുന്നു.
ബീഹാറിന്റെ 23 വര്‍ഷത്തെ (1967 മുതല്‍ 1990 വരെയുള്ള) യാത്ര രാഷ്ട്രീയ അസ്ഥിരതയുടെ ഘട്ടമാണെന്ന് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു. ആ കാലയളവില്‍ 20 ലധികം സര്‍ക്കാരുകളെ ബീഹാര്‍ കണ്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനും ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിനും എതിരെ പ്രശാന്ത് കിഷോര്‍ ആഞ്ഞടിച്ചിരുന്നു. വിവിധ പാര്‍ട്ടികളുടെ സദ്ഭരണവും സാമൂഹിക പരിഷ്‌കരണങ്ങളും അവകാശപ്പെട്ടിട്ടും സംസ്ഥാനം ആഗ്രഹിക്കുന്നത് പലതും അവശേഷിപ്പിച്ചുവെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
2014‑ല്‍ നരേന്ദ്ര മോഡിയുടെ യുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നകതിന് തന്ത്രപരമായ പിന്തുണ നല്‍കിയതിലൂടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനാകുന്നത്. അടുത്തിടെ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
പാര്‍ട്ടിയില്‍ ചേരാനും തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കാനുമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനം പ്രശാന്ത് കിഷോര്‍ നിരസിക്കുകയും പരിവര്‍ത്തന പരിഷ്‌കാരങ്ങള്‍ നടത്തി ആഴത്തില്‍ വേരൂന്നിയ ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണെന്നുമായിരുന്നു പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടത്
English Summary: Prashant Kishore is like a ship sinking in Congress
You may also like this video: