Site iconSite icon Janayugom Online

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിസ്‌കാരം; കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ ഒരു സംഘം ആളുകള്‍ നിസ്‌കാരം നടത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. വിമാനത്താവളത്തില്‍ വച്ച് നിസ്‌കരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും പാര്‍ട്ടി ആരോപിച്ചു.

ആര്‍എസ്എസ് പഥ സഞ്ചലനം നടത്തിയപ്പോള്‍ എതിര്‍ത്ത സര്‍ക്കാര്‍ എന്തുകൊണ്ടാണ് മുസ്ലീം സമുദായാംഗങ്ങള്‍ നടത്തിയ നിസ്‌കാരത്തിനെതിരെ പ്രതികരിക്കാത്തതെന്ന് ചോദിച്ചു. ഒരു പൊതുജനങ്ങള്‍ക്ക് അനുമതിയില്ലാത്ത പ്രദേശത്ത് നിസ്‌കാരം നടത്തിയവര്‍ അതിന് എന്തെങ്കിലും മുന്‍കൂര്‍ അനുവാദം സ്വീകരിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി പ്രിയങ്ക് ഗാര്‍ഖെയും മറുപടി പറയണമെന്നും ബിജെപി കര്‍ണാടക യൂണിറ്റ് വക്താവ് വിജയ് പ്രസാദ് പറഞ്ഞു.

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ ആളുകള്‍ നിസ്‌കരിച്ചതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം തലപൊക്കിയത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ചിരുന്നു. ഇതിനിടെയിലാണ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തിയത്.

Exit mobile version