Site iconSite icon Janayugom Online

പ്രാർത്ഥനകൾ ഫലിച്ചില്ല; ക്ഷേത്രങ്ങൾ അടിച്ച് തകർത്ത് യുവാവ്

ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരൻ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇൻഡോറിലാണ് ശുഭം കൈത്‌വാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. അതേസമയം പ്രതി മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങളാണ് നശിപ്പിക്കുകയും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തത്. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ശുഭം കൈത്‌വാസിനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. കുട്ടിക്കാലത്തെ ഒരു അപകടത്തിൽ കണ്ണിന് കേടുപാടുകൾ സംഭവിച്ചു. സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചെന്നും ഈ പ്രാർത്ഥന നടക്കാത്തതിൽ വിഷമമുണ്ടായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Eng­lish Sum­ma­ry: Prayers Not Answered, Man Van­dalis­es Tem­ples In Indore
You may also like this video

 

Exit mobile version