എഴുതാന്‍ പഠിക്കുന്നതിനുള്ള കഴിവാണ് Pre-writing Skills എന്ന് പറയുന്നത്. Sensory motor skills ഇതില്‍ പ്രധാനപ്പെട്ടതാണ്. Sensory motor skills കുഞ്ഞുങ്ങളെ പെന്‍സില്‍ ഉപയോഗിച്ച് വരയ്ക്കാനും എഴുതാനും കളര്‍ ചെയ്യാനും സഹായിക്കുന്നു.
Pre-writing skills‑നെ സഹായിക്കുന്ന ഘടകങ്ങള്‍
കളര്‍ പെന്‍സില്‍, പേപ്പര്‍, ക്രയോണ്‍, പേന തുടങ്ങിയവ ഉപയോഗിച്ച് കുഞ്ഞുങ്ങളെ Pre-writing പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക (കുഞ്ഞുങ്ങളുടെ വലിപ്പത്തിന് അനുസൃതമായി കസേരയും മേശയും തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും).
· ലംബമായ പ്രതലത്തില്‍ (Vertical Surface) വച്ച് വരയ്ക്കാനും മറ്റു ജോലികള്‍ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ Fine motor skills വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. ഉദാഹരണം: ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്നതിന് പ്രോത്സാഹിപ്പിക്കുക, ഫ്രിഡ്ജില്‍ കാന്തിക അക്ഷരങ്ങള്‍ (Magnetic letters) ഒട്ടിക്കുക, സ്റ്റിക്കറുകള്‍, കടലാസു കഷണങ്ങള്‍ എന്നിവ ചുമരില്‍ ഒട്ടിക്കുക.
· ആദ്യം തന്നെ കുഞ്ഞുങ്ങളെ അക്ഷരങ്ങള്‍ എഴുതിക്കാന്‍ കൂടുതലായി ശ്രമിക്കരുത്. പകരം മേല്‍ പറഞ്ഞത് പോലെ വരയ്ക്കാനും രൂപങ്ങള്‍ പകര്‍ത്താനും കളര്‍ ചെയ്യാനും ശീലിപ്പിക്കുക.
· ഓരോ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും പ്രോത്സാഹന സമ്മാനം നല്‍കുക. ഇതവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
· കളറിംഗ് ബുക്കുകള്‍, dot to dot പോലുള്ള ബുക്കുകള്‍ വാങ്ങി നല്‍കുക (പ്രായത്തിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക).
· Fine motor പ്രവര്‍ത്തികള്‍ ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്: ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ആക്റ്റിവിറ്റി, കളിമണ്‍ ഉപയോഗിച്ച് കളിക്കുക, ബില്‍ഡിംഗ് ബ്ലോക്‌സ് ഉപയോഗിച്ച് കളിക്കുക.
പെന്‍സിലും പേപ്പറും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
വരയ്ക്കുന്നതിനായി കുുഞ്ഞിുങ്ങളെ പ്രോത്സാഹിപ്പിക്കുക. വരച്ചതിനു ശേഷം ചിത്രത്തെ പറ്റി കുഞ്ഞുങ്ങളോട് തമാശ രൂപേണ കാര്യങ്ങള്‍ പറയുക.
· വലിയ സ്‌കെച്ച് പേന ഉപയോഗിച്ച് വരയ്ക്കുക.
· Dot വരച്ച് നല്‍കിയതിനു ശേഷം അത് യോജിപ്പിച്ച് ചിത്രം പൂര്‍ത്തീകരിക്കാന്‍ പറയുക.
മനുഷ്യ രൂപത്തിന്റെ രൂപരേഖ (Outline) വരച്ച് നല്‍കുക. ശേഷം കുഞ്ഞുങ്ങളോട് കണ്ണ്, മൂക്ക്, വായ പോലുള്ള ശരീരഭാഗങ്ങള്‍ വരയ്ക്കാന്‍ പറയുക.
· താല്‍പര്യം ഇല്ലാത്ത കുഞ്ഞുങ്ങളോട് ശരീരഭാഗങ്ങളെ പറ്റി വര്‍ണ്ണിച്ച് നല്‍കിയ ശേഷം വരയ്ക്കാന്‍ ആവശ്യപ്പെടുക.
· ലളിതമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഉദാഹരണത്തിന്: പാമ്പ്, പൂവ്, വീട്, മല, സൂര്യന്‍ തുടങ്ങിയവ.
· ജന്മദിന കാര്‍ഡുകള്‍ അല്ലെങ്കില്‍ മറ്റു വിശേഷ ദിവസങ്ങളിലെ ആശംസാ കാര്‍ഡുകള്‍ ഉണ്ടാക്കുക.
· സാധാരണ ലൈനുകളും രൂപങ്ങളും വരയ്ക്ക്ാന്‍ കുഞ്ഞുങ്ങള്‍ക്ക് കാണിച്ച് കൊടുക്കുക. ശേഷം അവരോട് ആവര്‍ത്തിക്കാന്‍ പറയുക. ആദ്യം horizontal and vertical ലൈന്‍ ശേഷം വൃത്തം, ചതുരം, ത്രികോണം എന്നിങ്ങനെ.
· ചിത്രങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്‍കുക. ലൈനിന്റെ ഉള്ളില്‍ നിര്‍ത്തി കളര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.
പരിശീലന പ്രവര്‍ത്തനങ്ങള്‍ നല്‍കുക
· ഉദാഹരണത്തിന്: കൈ പേപ്പറില്‍ വച്ച് പകര്‍പ്പെടുക്കുക (Trace).
· Rainbow Drawing — ലൈന്‍ വരച്ച് നല്‍കിയ ശേഷം പല നിറത്തില്‍ കളര്‍ ചെയ്യാന്‍ പറയുക.
· വഴി കാണിച്ച് കൊടുക്കുക: ലളിതമായ വഴികള്‍ വരച്ചു നല്‍കുക. ഉദാ: പട്ടിയെ എല്ലിന്‍ കക്ഷണത്തിനടുത്തെത്തിക്കുക, പശുവിനെ പുല്ലിനടുത്തെത്തിക്കുക, തുടങ്ങിയവ.
· വിരല്‍ ഉപയോഗിച്ച് രൂപങ്ങള്‍ Trace ചെയ്യുക ശേഷം പെന്‍സില്‍ ഉപയോഗിച്ച് ചെയ്യുക.
പൊതുവായ പ്രവര്‍ത്തനങ്ങള്‍ (General Activities)
Sensory Activities
· മണ്ണില്‍ അല്ലെങ്കില്‍ അരിയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധനങ്ങള്‍ കണ്ടെത്തുക.
· Finger painting.
· കളിമണ്‍ ഉപയോഗിച്ചുള്ള കളികള്‍ ഉദാ: ഉരുട്ടുക, രൂപങ്ങള്‍ ഉണ്ടാക്കുക, പിച്ചി എടുക്കുക എന്നിവ (തള്ളവിരളും ചൂണ്ടുവിരളും ഉപയോഗിച്ച് കളിമണ്ണ് ഞെക്കുക).
ഗ്രാസ്പ് ആന്‍ഡ് മാനിപുലേഷന്‍ പ്രവര്‍ത്തനങ്ങള്‍
· ബോര്‍ഡ് ഗേമ്‌സ് കളിക്കുക.
· നൂല്‍ കോര്‍ക്കല്‍.
· പേപ്പര്‍ കീറി ചെറിയ കക്ഷണങ്ങളാക്കുക.
· ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ചിത്രം ഭംഗിയുള്ളതാക്കുക. (തള്ളവിരളിനും ചൂണ്ടുവിരളിനും മദ്ധ്യവിരളിനും ഇടയില്‍ വച്ച് ടിഷ്യൂ പേപ്പര്‍ ചുരുട്ടി ഞെരടുക).
· ഉടുപ്പിന്റെ ബട്ടന്‍ ഇടാനും ഊരാനും പഠിപ്പിക്കുക.
· തള്ള വിരളും ചൂണ്ടുവിരളും ഉപയോഗിച്ച് പേഴ്‌സില്‍ നിന്നും നാണയങ്ങള്‍ ഓരോന്നായി എടുക്കാന്‍ പരിശീലിപ്പിക്കുക.
കണ്ണും കൈയ്യും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍
· ചൂണ്ടു വിരള്‍ ഉപയോഗിച്ച് ഓരോ രൂപം മണ്ണില്‍ വരയ്ക്കുക.
· Incy wincy spider പോലുള്ള ഫിങ്കര്‍ ഗെയ്മുകള്‍ കളിക്കുക.
· ചവണ ഉപയോഗിച്ച് ചെറിയ മുത്തുകളും കളിപ്പാട്ടങ്ങളും എടുക്കുക, അവ ഒരു പെട്ടിയിലേക്ക് മാറ്റുക.
· പസില്‍ ഗെയിം കളിക്കുക.
· ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടുക (ഉദാ: ചപ്പാത്തി പരത്താനും, അരി അളന്ന് എടുക്കാനും ഒക്കെ).
സഹായകരമായ നിര്‍ദ്ദേശങ്ങള്‍
· ഇടതു വശത്തു നിന്നും വലതു വശത്തേയ്ക്ക് എഴുതാന്‍ പ്രോത്സാഹിപ്പിക്കുക.
· ഒരു കൈ ഉപയോഗിച്ച് എഴുതുന്ന പേപ്പര്‍ അല്ലെങ്കില്‍ ബുക്ക് പിടിക്കുവാന്‍ പറയുക.
· ഒരു കുത്ത് വരയ്ക്കുക അവിടെ നിന്നും തുടങ്ങുവാന്‍ നിര്‍ദ്ദേശിക്കുക.
· ഒന്നില്‍ കൂടുതല്‍ വാക്കുകള്‍ എഴുതുകയാണെങ്കില്‍ ഇടയില്‍ അകലമിടാന്‍ പറയുക.
മുകളില്‍ പറഞ്ഞ എല്ലാ പ്രവര്‍ത്തനങ്ങളും കുഞ്ഞുങ്ങള്‍ക്ക് എഴുതാനുള്ള കഴിവ് വികസിപ്പിക്കാന്‍ സഹായിക്കുന്നു.