ഝാര്‍ഖണ്ഡില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ഹസാരിബാഗ് ജില്ലയില്‍ ഇച്ചാക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബരിയാത് ഗ്രാമത്തിലാണ് സംഭവം. വികലാംഗനായ കര്‍ഷകന്‍ മിഥിലേഷ് മേത്തയുടെ മകള്‍ മോണിക്ക ദേവിയാണ് കൊല്ലപ്പെട്ടത്. 27 കാരിയായ യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനമായ മഹിന്ദ്ര ഫിനാന്‍സിയേഴ്സിന്റെ ജിവനക്കാരനാണ് യുവതിയെ ട്രാക്ടര്‍ കയറ്റിക്കൊന്നതെന്ന് എസ്‌പി മനോജ് രത്തന്‍ ചോത്തെ പറഞ്ഞു. മിഥിലേഷ് ട്രാക്ടര്‍ വാങ്ങുന്നതിനായി എടുത്ത വായ്പയില്‍ പണമിടപാട് സ്ഥാപനത്തിന് 1.3 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. മുഴുവന്‍ പണവും ഉടനടി നല്കണമെന്ന് ആവശ്യപ്പെട്ട് ഫിനാന്‍സ് കമ്പനി ജീവനക്കാരന്‍ ട്രാക്ടര്‍ പിടിച്ചെടുക്കുകയായിരുന്നു. 1.2 ലക്ഷം രുപ മാത്രമേ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നുള്ളൂ. ഇത് നല്‍കാമെന്ന് അറിയിച്ചിട്ടും കമ്പനി വഴങ്ങിയില്ല.
തുടര്‍ന്ന് അപേക്ഷയുമായി ട്രാക്ടറിന്റെ വഴിമുടക്കിയ കര്‍ഷകനും മകള്‍ക്കും നേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ചക്രത്തിനടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയാണ് പൊലീസ് കേസെടുത്തത്. മഹിന്ദ്ര ഫിനാന്‍സിന്റെ മാനേജരടക്കം നാല് പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹസാരിബാഗ് പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് സ്ത്രീകളടമുള്ളവര്‍ മോണിക്ക ദേവിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ദാരുണമായ സംഭവത്തിൽ മഹീന്ദ്ര ഗ്രൂപ്പ് സിഇഒയും എംഡിയുമായ അനീഷ് ഷാ ട്വിറ്ററിൽ പ്രസ്താവന നടത്തി. എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും മൂന്നാം കക്ഷികളെ കളക്ഷൻ ഏജൻസികളായി ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് കമ്പനി പരിശോധിക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
English Summary: Pregnant woman dies after being mowed down by finance recovery agents in Hazaribagh
You may also like this video