അത്യുച്ചത്തിൽ പാട്ടുവച്ചത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനുപിന്നാലെ അയല്‍വാസിയുടെ വെടിയേറ്റ 30 കാരി ചികിത്സയിലിരിക്കെ മരിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സിരാസ്പൂരിലാണ് സംഭവം. രഞ്ജു എന്ന യുവതിയാണ് മരിച്ചത്. വെടിയേറ്റതിനുപിന്നാലെ ഗര്‍ഭം അലസുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഞായറാഴ്ച ഹരീഷിന്റെ വീട്ടിൽ മകന്റെ കുവാൻ പൂജ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഡി.ജെ പാർട്ടി സംഘടിപ്പിച്ചു. ഉച്ചത്തിലുള്ള ശബ്ദം ബുദ്ധിമുട്ടായി അനുഭവപ്പെട്ടപ്പോൾ രഞ്ജു അവരുടെ ബാൽക്കണിയിലിറങ്ങി ഹരീഷിനോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ ഹരീഷ് തോക്കുമായെത്തി രഞ്ജുവിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രഞ്ജു മൂന്ന് കുട്ടികളുടെ മാതാവാണ്. യുവതിയും കുടുംബവും ബിഹാർ സ്വദേശികളാണ്.
യുവതിക്ക് നേരെ വെടിയുതിർത്ത ഹരീഷ്, തോക്കിന്റെ ഉടമയായ സുഹൃത്ത് അമിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിച്ചതിനുപിന്നാലെ ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
English Summary: Pregnant woman shot dead after being asked to turn down music
You may also like this video

