സംസ്ഥാനത്തെ സഹകരണസംഘങ്ങളില്‍ യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതെന്ന് സഹകരണസംഘം രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളില്‍ 202 സംഘങ്ങളും യുഡിഎഫ് നിയന്ത്രണത്തിലുള്ളതാമെന്നാണ് രജിസ് ട്രാറുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന 63 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.ബിജെപി നേതൃത്വം നല്‍കുന്ന 10ല്‍ ഏഴ് സഹകരണ സംഘങ്ങളും ക്രമക്കേട് കണ്ടെത്തിയ ലിസ്റ്റില്‍. സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുള്ളത്.സംസ്ഥാനത്ത് 16,255 സഹകരണ സംഘങ്ങളാണ് സഹകരണ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആകെ നടത്തിയ ഓഡിറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് സഹകരണ രജിസ്ട്രാര്‍ പുറത്തുവിട്ടിട്ടുള്ളത്.
ഊരുട്ടമ്പലം ഹൗസിങ്ങ് സൊസൈറ്റി, ചിത്തിര തിരുന്നാള്‍ ഫാര്‍മേഴ്‌സ് ബാങ്ക് തിരുവനന്തപുരം, ബാലരാമപുരം പഞ്ചായത്തിലെ റെസിഡന്‍സ് അസോസിയേഷന്‍ സൊസൈറ്റി, ആറാട്ടുപുഴ സര്‍വീസ് സഹകരണം, കാസര്‍ഗോട്ടെ മുഗു സര്‍വീസ് സഹകരണ ബാങ്ക്, കുമ്പള സര്‍വീസ് ബാങ്ക്, കുഡ്‌ലു സര്‍വീസ് ബാങ്ക് എന്നീ ബിജെപി ഭരിക്കുന്ന ബാങ്കുകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ സൊസൈറ്റികളില്‍ ഇ.ഡിയുടെ പരിശോധനയോ ഇടപെടലോ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.
English Summary:
Preliminary reports indicate more disorder in the UDF-ruled groups in the cooperatives
You may also like this video: