Site iconSite icon Janayugom Online

പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം ജഗദീഷിന്

പ്രേംനസീര്‍ സുഹൃത് സമിതി-ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌ക്കാരം ജഗദീഷിന് നൽകും. മികച്ച ചിത്രം കിഷ്‌കിന്ധാകാണ്ഡം. മികച്ച സംവിധായകന്‍ മുസ്തഫ. മികച്ച നടന്‍-വിജയരാഘവനും മികച്ച നടി ഷംലഹംസയുമാണ്‌.സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. 10,001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് ജഗദീഷിന് സമര്‍പ്പിക്കുന്നത്. മികച്ച ചിത്രം-കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം-മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം-ഉരുള്‍, മികച്ച സംവിധായകന്‍-മുസ്തഫ, ചിത്രം-മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം സംവിധായകന്‍ മമ്മി സെഞ്ചുറി, ചിത്രം-ഉരുള്‍,

മികച്ച നടന്‍-വിജയരാഘവന്‍: ചിത്രം-കിഷ്‌കിന്ധാകാണ്ഡം, മികച്ച നടി-ഷംലഹംസ: ചിത്രം-ഫെമിനിച്ചി ഫാത്തിമ, ക്യാരക്ടര്‍ റോളിലെ മികച്ച നടന്‍-കോട്ടയം നസീര്‍: ചിത്രം-വാഴ, ക്യാരക്ടര്‍ റോളിലെ മികച്ച നടി-ചിന്നു ചാന്ദ്‌നി നായര്‍: ചിത്രം-ഗോളം, മികച്ച പെര്‍ഫോര്‍മന്‍സ് നടന്‍-റാഫീക്ക് ചൊക്ലി: ചിത്രം-ഖണ്ഡശഃ, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍-ഋതുഹാറൂണ്‍: ചിത്രം-മുറ, ആവണി രാകേഷ്, ചിത്രം: കുറിഞ്ഞി, മികച്ച തിരക്കഥാകൃത്ത്-ഫാസില്‍ മുഹമ്മദ്: ചിത്രം-ഫെമിനിച്ചി ഫാത്തിമ, മികച്ച ഗാനരചന‑വിവേക് മുഴക്കുന്ന്: ചിത്രം-തണുപ്പ്, മികച്ച സംഗീത സംവിധായകന്‍: രാജേഷ് വിജയ്: ചിത്രം-മായമ്മ, മികച്ച ഗായകര്‍ എം. രാധാകൃഷ്ണന്‍: ചിത്രം-ജമാലിന്റെ പുഞ്ചിരി, സജീര്‍ കൊപ്പം: ചിത്രം-വയസ്സെത്രയായി മൂപ്പത്തി, മികച്ച ഗായിക‑അഖില ആനന്ദ്: ചിത്രം-മായമ്മ, മികച്ച കാമറാമാന്‍ ഷെഹ്‌നാദ് ജലാല്‍: ചിത്രം-ഭ്രമയുഗം, മികച്ച ചമയം-സുധി സുരേന്ദ്രന്‍: ചിത്രം-മാര്‍ക്കോ, മികച്ച സിനിമ‑നാടക കലാപ്രതിഭ‑ആര്‍. കൃഷ്ണരാജ് എന്നിവര്‍ക്കാണ് ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചത്.

പ്രേംനസീര്‍ സുഹൃത്‌സമിതിയുടെ പ്രഥമ ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച ഷോര്‍ട്ട് ഫിലിം: ”ഭ്രമം”, മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകന്‍-അനൂപ് വാമനപുരം, ഷോര്‍ട്ട് ഫിലിം-ഇനിയെത്ര ദൂരം, മികച്ച കുട്ടികള്‍ക്കുള്ള ഷോര്‍ട്ട് ഫിലിം: ”വെളിച്ചത്തിലേക്ക് ”, മികച്ച നടന്‍-സുല്‍ജിത്ത് എസ്. ജി. : ഷോര്‍ട്ട് ഫിലിം-‘വെളിച്ചത്തിലേക്ക്, മികച്ച നടി-മീനാക്ഷി ആദിത്യ: ഷോര്‍ട്ട് ഫിലിം: ‘ഇനിയെത്രദൂരം, മികച്ച സഹനടന്‍-സജി മുത്തൂറ്റിക്കര: ഷോര്‍ട്ട് ഫിലിം: ”ഭ്രമം”, മികച്ച സഹനടി-ഷീലാമണി: ഷോര്‍ട്ട് ഫിലിം-‘തെറ്റാലി’, മികച്ച ഡോക്യുമെന്ററി-സംഗീതമീ ലോകം: രചന, നിര്‍മ്മാണം, സംവിധാനം-സതീദേവി കെ. വി. , മികച്ച മ്യൂസിക് ആല്‍ബം രചന‑ദിവ്യ വിധു: ആല്‍ബം-‘കൊല്ലൂരമ്മേ ശരണം’, മികച്ച മ്യൂസിക് ആല്‍ബം ഗായകന്‍-അലോഷ്യസ് പെരേര: ആല്‍ബം-എന്‍ നാഥന്‍ എന്നേശു, മികച്ച മ്യൂസിക് ആല്‍ബം ഗായിക‑ബിന്ധു രവി: ആല്‍ബം-മൂകാംബിക സൗപര്‍ണ്ണിക ദേവി, മികച്ച മ്യൂസിക് ആല്‍ബം നടന്‍-വിഷ്ണു ആര്‍ കുറുപ്പ്: ആല്‍ബം-ചെമ്പകം എന്നിവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍. നീലക്കുയില്‍ നാടകത്തിന്റെ ശില്പികളായ സംവിധാകന്‍ സി വി പ്രേംകുമാര്‍, നടന്‍ ജിതേഷ് ദാമോദര്‍, നടി സിതാര ബാലകൃഷ്ണന്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍ എന്നിവര്‍ക്കും പ്രേംനസീര്‍ നാടക പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. പുരസ്‌ക്കാരങ്ങള്‍ മേയ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയില്‍ സമര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജൂറി കമ്മിറ്റിക്കു പുറമേ സമിതി ഭാരവാഹികളായ തെക്കന്‍സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, റഹീം പനവൂര്‍ എന്നിവരും പങ്കെടുത്തു.

Exit mobile version