മഹാശിവരാത്രി ആഘോഷങ്ങള്‍ക്കും 102-ാം സര്‍വമത സമ്മേളനത്തിനും, ആലുവ അദ്വൈതാശ്രമത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. 26നാണ് മഹാശിവരാത്രി ആഘോഷം. ഇതോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കും. സർവമതസമ്മേളനം, മഹാകവി കുമാരനാശാൻ ചരമശതാബ്ദി തുടങ്ങി വിവിധ പരിപാടികൾ നടക്കും.
അദ്വൈതാശ്രമത്തിൽ ചേർന്ന അവലോകനയോഗം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്തു. വി സന്തോഷ് ബാബു, എസ് സ്വാമിനാഥൻ, കെ ആർ ലക്ഷ്മണൻ, പി പി സുരേഷ്, യൂണിയൻ സെക്രട്ടറി എ എൻ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി ആർ നിർമൽകുമാർ, ആശ്രമം മേൽശാന്തി പി കെ ജയന്തൻ എന്നിവർ സംസാരിച്ചു.