Site icon Janayugom Online

കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം: പാനി പൂരിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി

pani puri

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ പാനി പുരി നിരോധിച്ചു. പാനി പുരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെതിനെ തുടര്‍ന്നാണ് ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റി (എൽഎംസി) പാനിപുരി വില്പന നിരോധിച്ചത്. താഴ്‌വരയിൽ കോളറ പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജനത്തിരക്കേറിയ സ്ഥലങ്ങളിലും ഇടനാഴി മേഖലയിലും പാനി പുരി വിൽപ്പന തടയാൻ മെട്രോപോളിസ് ആഭ്യന്തര തയാറെടുപ്പുകൾ നടത്തിയതായി മുനിസിപ്പൽ പൊലീസ് മേധാവി സീതാറാം ഹച്ചേതു പറഞ്ഞു.
കാഠ്മണ്ഡു താഴ്‌വരയിൽ ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ ആകെ കോളറ രോഗികളുടെ എണ്ണം 12 ആയി ഉയർന്നതായി ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം അറിയിച്ചു. രോഗബാധിതര്‍ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കൽ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Eng­lish Sum­ma­ry: Pres­ence of cholera bac­te­ria: Panipuri banned

You may like this video also

Exit mobile version