Site iconSite icon Janayugom Online

പാലക്കാട് കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസൻസാണ് എക്സൈസ് വകുപ്പ് റദ്ദ് ചെയ്തത്. ‍കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച് കള്ളിൽ നിന്നാണ് കഫ് സിറപ്പ് ചേർത്തതായി കണ്ടെത്തിയത്.
അതേസമയം എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തത് എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല .കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധന ഫലത്തിലാണ് കള്ളിൽ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാ ഡ്രില്ലിന്റെ സാന്നിധ്യമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്‌സൈസ് കേസെടുത്തു.

Exit mobile version