Site iconSite icon Janayugom Online

ചൈനയിൽ പുതിയ വൈറസ് സാന്നിധ്യം; പകർച്ചവ്യാധിയായി പടരുമെന്ന് ആശങ്ക

പുതിയൊരു പകർച്ചവ്യാധിക്ക് കാരണമാകാമെന്ന് ആശങ്ക ഉയർത്തി ചൈനയിലെ വവ്വാലുകളിൽ HKU5-CoV­‑2 എന്ന പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. അമേരിക്കൻ ഗവേഷകരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വൈറസിന് ഒരു ചെറിയ ജനിതക വകഭേദം കൂടി സംഭവിച്ചാൽ അത് പകർച്ചവ്യാധിയായി പടരുമെന്നാണ് ഗവേഷകരുടെ ആശങ്ക. 

ചൈനയിലെ ലാബുകളിലെ വവ്വാലുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ കൂടുതൽ പഠനങ്ങളിലാണ് ഒരു ജനിതകമാറ്റം സംഭവിച്ചാൽ വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത തെളിഞ്ഞത്. നിലവിൽ ചൈനയിലെ വവ്വാലുകൾക്കിടയിലാണ് വൈറസ് പടരുന്നത്. എന്നാൽ, ചൈനയിലെ നിയന്ത്രണമില്ലാത്ത വന്യജീവി വ്യാപാരം ഈ വൈറസ് മനുഷ്യരിലേക്ക് എത്താൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Exit mobile version