Site iconSite icon Janayugom Online

ക്ഷേത്ര ദര്‍ശനത്തിനിടെ രാഷ്ട്രപതിയ്ക്ക് വിവേചനം: ദ്രൗപതി മുര്‍മുവിനെ പുറത്തുനിര്‍ത്തി, ഉള്ളില്‍ കടന്ന് കേന്ദ്രമന്ത്രിമാര്‍

murmumurmu

ക്ഷേത്രദര്‍ശനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് വിവേചനം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ജഗന്നാഥ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് രാഷ്ട്രപതിയ്ക്ക് ജാതി വിവേചനം നേരിട്ടതെന്നാണ് സൂചന. രാഷ്ട്രപതിയെ പുറത്തുനിര്‍ത്തി, കേന്ദ്രമന്ത്രിമാരായ അശ്വിനി കുമാര്‍ വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രഥാന്‍ എന്നിവര്‍ ക്ഷേത്രത്തിനുള്ളില്‍ കയറി പൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. 

അതേസമയം മുഖ്യ അതിഥിമാര്‍ക്കും പൂജാരിമാര്‍ക്കും മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാനാകൂ എന്നാണ് വിഷയത്തില്‍ അശ്വിനികുമാര്‍ വൈഷ്ണവിന്റെ പ്രതികരണം. ഇപ്പറയുന്ന മുഖ്യ അതിഥികളില്‍ രാഷ്ട്രപതി ഉള്‍പ്പെടുന്നില്ലെയെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രപതി വിവേചനം നേരിട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കേന്ദ്ര മന്ത്രിമാര്‍ വാദിച്ചു. 

രാജ്യത്തെ രാഷ്ട്രപതിക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍.

Eng­lish Sum­ma­ry: Pres­i­dent dis­crim­i­nat­ed dur­ing tem­ple visit

You may also like this video

Exit mobile version