Site iconSite icon Janayugom Online

രാഷ്ട്രപതി ഇന്ന് കോട്ടയത്ത്

പാലായിലും കേരളത്തിൽ ഒട്ടാകെയും കല, കായിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത പാലാ സെന്റ് തോമസ് കോളജിന് ഇത് അഭിമാന മുഹൂർത്തം. കോളജിന്റ പ്ലാറ്റി‍നം ജൂബിലിയുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ രാജ്യത്തിന്റെ പ്രഥമ വനിത ദ്രൗപദി മുർമു ഇന്ന് കോളജിൽ എത്തും. വൈകിട്ട് നാലിന് ബിഷപ്പ് വയലിൽ ഹാളിൽ നടക്കുന്ന കോളജ് പ്ലാറ്റി‍നം ജൂബിലി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 3.45ന് കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന രാഷ്ട്രപതിയെ കോളജിന്റെ രക്ഷാധികാരിയും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മന്ത്രി വി എൻ വാസവൻ എന്നിവർ സ്വീകരിക്കും. ശേഷം രാഷ്ട്രപതി ബിഷപ്പ് വയലിൽ ഹാളിൽ എത്തും. തുടര്‍ പരിപാടികള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും. 

Exit mobile version