Site icon Janayugom Online

കോവിഡിന്റെ സാമ്പത്തികാഘാതം വിനാശകരം: രാഷ്ട്രപതി

കോവിഡിന്റെ സാമ്പത്തികാഘാതം വിനാശകരമായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര രക്തസാക്ഷികളെ വിസ്മരിക്കാനാവില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ആഘാതത്തില്‍ നിന്നും രാജ്യം മുക്തിനേടിക്കൊണ്ടിരിക്കുകയാണ്. വെല്ലുവിളിയെ മറികടക്കാനുള്ള കൂട്ടായ ദൃഢനിശ്ചയമാണ് രണ്ടാംതരംഗത്തെ നേരിടാന്‍ സഹായിച്ചത്. കോവിഡിനെതിരായ ജയത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വലുതാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 

ടോക്യോ ഒളിമ്പിക്സില്‍ ചരിത്രപരമായ നേട്ടമാണ് ഇന്ത്യ കെെവരിച്ചത്. പെണ്‍കുട്ടികള്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കളിക്കളങ്ങളില്‍ ലോകോത്തര മികവ് പ്രകടിപ്പിച്ചു. കോവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പരിചരണവും ജാഗ്രതയും ആവശ്യമാണെന്നും വാക്സിനുകള്‍ എത്രയും വേഗം എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രാജ്യത്ത് 50 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനായത് നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
തുല്യതയ്ക്കും സാമ്പത്തികവും പാരിസ്ഥിതികവുമായ നീതിയ്ക്കുമായി കൂടുതല്‍ പരിശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് പ്രതീകാത്മകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : pres­i­dent of india on impacts of covid on economy

You may also like this video :

Exit mobile version