Site icon Janayugom Online

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യ സന്ദര്‍ശിക്കുന്നു

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്. അയോധ്യയില്‍ രാം ലല്ലയില്‍ അര്‍ച്ചന അര്‍പ്പിച്ച ശേഷം അദ്ദേഹം അയോധ്യയിലെ ശിലാസ്ഥാപന കര്‍മ്മത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. നാല് ദിവസത്തെ പര്യടനത്തിനായി ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തിയ രാഷ്ട്രപതി വിവിധ പദ്ധതികൾക്ക്​ തുടക്കം കുറിക്കുമെന്നും പരിപാടികളിൽ പ​ങ്കെടുക്കുമെന്നുമാണ് രാഷ്​ട്രപതി ഭവൻ അറിയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പരിപാടികൾക്ക്​ പുറമെ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രം സന്ദർശിക്കുമെന്നും പൂജകൾ നടത്തുമെന്നും രാഷ്​ട്രപതി ഭവൻ അറിയിച്ചിരുന്നു. എന്നാല്‍ അയോധ്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.ഞായറാഴ്ച ലഖ്നൗവില്‍ നിന്ന് പ്രത്യേക തീവണ്ടിയിലായിരിക്കും രാഷ്ട്രപതി അയോധ്യയിലെത്തുക എന്നാണ് വിവരം.

ഒരു രാഷ്ട്രപതി അയോധ്യയിലെത്തി ആരാധന നടത്തുന്നത് രാജ്യ ചരിത്രത്തിലാദ്യമാണ്. ലഖ്നൗ ബാബസാഹേബ് ഭീമറാവു അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങായിരുന്നു യുപിയിൽ ഇന്നലെ രാഷ്ട്രപതി പങ്കെടുത്ത ആദ്യ പരിപാടി.നാളെ യുപി മുന്‍ മുഖ്യമന്ത്രി ഡോ.സമ്പൂര്‍ണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അന്നേ ദിവസം മനോജ് പാണ്ഡെ സൈനിക സ്‌കൂളിന്റെ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച ആയുഷ് സര്‍വകലാശാലയുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും.

മാസങ്ങൾക്കുള്ളിൽ രാഷ്​ട്രപതിയുടെ രണ്ടാമത്തെ യുപി സന്ദർശനമാണിത്​. ജൂണിൽ രാഷ്​ട്രപതി ജന്മനാട്​ സന്ദർശിച്ചിരുന്നു.രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്റെ ഉത്തർപ്രദേശ്​ സന്ദർശനം ബിജെപി രാഷ്​ട്രീയവത്​കരിക്കുകയാണെന്ന്​ സമാജ്​വാദി പാർട്ടി ആരോപിച്ചു.
eng­lish sum­ma­ry; Pres­i­dent Ram­nath Kovind vis­its Ayodhya
you may also like this video;

Exit mobile version