Site iconSite icon Janayugom Online

രാഷ്ട്രപതി റഫറന്‍സ്; വിധി പറയാന്‍ മാറ്റി

രാഷ്ട്രപതിയുടെ റഫറന്‍സുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജിയില്‍ 10 ദിവസം വാദം കേട്ടത്. ബില്ലുകള്‍ക്ക് അനുമതി വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇതിന് സമയ പരിധി നിശ്ചയിച്ച് സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് 14 ചോദ്യങ്ങള്‍ക്ക് വിശദീകരണം തേടി കേന്ദ്രം രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

Exit mobile version