Site iconSite icon Janayugom Online

എഡിജിപി പി വിജയന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ; അഗ്നിരക്ഷാ സേനയിലും രണ്ട് പേർക്കും ബഹുമതി

കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസര്‍ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആന്റ് റെസ്ക്യു ഓഫീസ‍ർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിൽ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. 

എസ്‌പി ബി കൃഷ്ണകുമാർ, ഡിഎസ്‌പിമാരായ ആർ ഷാബു, കെജെ വർഗീസ്, എംപി വിനോദ്, കെ റെജി മാത്യു, ഡിവൈഎസ്‌പി എം ഗംഗാധരൻ, അസിസ്റ്റന്റ് കമ്മാന്റന്റ് ജി ശ്രീകുമാരൻ, എസ്ഐമാരായ എം എസ് ഗോപകുമാർ, സുരേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എം ബിന്ദു എന്നിവ‍ർക്കാണ് പൊലീസിലെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചത്. അഗ്നിരക്ഷാ സേനയിൽ ജില്ലാ ഫയർ ഓഫീസ‍ർ എസ് സൂരജ്, സ്റ്റേഷൻ ഓഫീസ‍ർ വി സെബാസ്റ്റ്യൻ, സീനിയർ ഫയ‍ർ ആന്റ് റെസ്ക്യു ഓഫീസ‍ർമാരായ പി സി പ്രേമൻ, കെ ടി സാലി, പി കെ ബാബു എന്നിവർക്കും ജയിൽ വകുപ്പിൽ സൂപ്രണ്ട് ടി ആർ രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി ഉദയകുമാർ, എം രാധാകൃഷ്ണൻ, സി ഷാജി, അസിസ്റ്റൻ്റ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണൻ എന്നിവർക്കും സ്തുത്യർഹ സേവന മെഡ‍ൽ ലഭിച്ചു. 

Exit mobile version