കാര്‍ഷിക രംഗത്തെ ചൂഷണം തടയുമെന്ന് മന്ത്രി വി എന്‍ വാസവന്‍. സഹകരണ സംഘങ്ങള്‍ മുഖേന പച്ചക്കറി ശേഖരണ കേന്ദ്രങ്ങളും ഗ്രാമീണ്‍ മാര്‍ക്കറ്റുകളും ആരംഭിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നും മന്ത്രി പറഞ്ഞു.
ഇരു പദ്ധതികൾക്കും വേണ്ടി 700 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വായ്പാ സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമാണ് ഇത്. സുഭിക്ഷ കേരളം പദ്ധതിയില്‍ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷര്‍ക്ക് ന്യായമായ വില ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. തോട്ടത്തില്‍ രവീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ഐ ബി സതീഷ്, ശാന്തകുമാരി കെ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വി എന്‍ വാസവന്‍.
english summary; Prevent exploitation in agriculture; Minister VN Vasavan
you may also like this video;