Site iconSite icon Janayugom Online

വില കുതിച്ചുയരുന്നു; പിടിച്ചു നിര്‍ത്താൻ സർക്കാർ ശ്രമം

പാചകവാതക വിലവര്‍ധനക്കു പിന്നാലെ പച്ചക്കറിക്കും ‚പലചരക്ക് സാധനങ്ങൾക്കും മറ്റു നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചു കയറിയതോടെ ജനം ദുരിതത്തിലായി. ഇന്ധന വില വർധനയും പ്രകൃതിഷോഭവും വിലവർദ്ധനവിന് കാരണമായി. ശബരിമല സീസണിൽ സാധാരണ ചെറിയ തോതിൽ വിലവര്‍ധന ഉണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിൽ ഒരു വർധന ഇതാദ്യമാണ്. സർക്കാർ സബ്സിഡിയോടെ ഇടപെടൽ നടത്തുന്നത് തുടരുമെന്നും ഈ ഇടപെടൽ ജനങ്ങൾക്കു ആശ്വാസമാകുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈയ്സ് മന്ത്രി ജി ആർ അനിൽ പറഞ്ഞു .

വില വര്‍ധന വീടുകള്‍ക്ക് പുറമെ ഹോട്ടലുകളെയും ബാധിക്കാന്‍ തുടങ്ങി. വിവാഹ സീസണ്‍ തുടങ്ങിയതും ശബരിമല വ്രതക്കാലമായതിനാലും പച്ചക്കറിക്കുള്ള ആവശ്യം വര്‍ധിച്ചിരുന്നു. വില വര്‍ധന ഇവിടെയും തിരിച്ചടിയാവും. മാസങ്ങളായി വിലവര്‍ധനയില്‍ നാമമാത്ര വ്യത്യാസമാണുണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ നാലുദിവസംകൊണ്ടാണ് കുതിച്ചുചാട്ടമുണ്ടായത്. വിലയില്‍ മുന്നിലെത്തിയത് തക്കാളിയാണ്. കിലോഗ്രാമിന് 30–40 രൂപയുണ്ടായിരുന്ന തക്കാളിക്ക് വ്യാഴാഴ്ച റീട്ടെയില്‍ വില കിലോക്ക് 86 രൂപയായാണ് ഉയര്‍ന്നത്. ഇതോടെ ഇരട്ടിയിലധികം വിലയാണ് തക്കാളിക്കുണ്ടായിട്ടുള്ളത്.

സവാളക്ക് കി.ഗ്രാമിന് 35 രൂപയാണ് വില. 40 കടന്നിടത്തുനിന്നാണ് 32ലെത്തി വീണ്ടും ഉയര്‍ന്നുതുടങ്ങിയത്. ഉരുളക്കിഴങ്ങ്-30, വെണ്ട‑70, ബീന്‍സ്-60, മുളക്- 50–60, മുരിങ്ങ‑130, കാരറ്റ്-55, പയര്‍-75, പാവക്ക‑60, വെള്ളരി-35, കോവക്ക‑60, ഇളവന്‍-32 എന്നിങ്ങനെയാണ് നിലവിലെ കി.ഗ്രാം വില. നാലുദിവസം മുമ്ബ് 70 രൂപയായിരുന്നിടത്തുനിന്നാണ് മുരിങ്ങ 130ലേക്ക് കുതിച്ചത്. 50 രൂപയില്‍നിന്നാണ് പയര്‍ 75ലെത്തിയത്‌. 50 രൂപയായിരുന്ന പാവക്ക 60ലും 20 രൂപയുടെ വെള്ളരി 35ലും 40െന്‍റ കോവക്ക 60ലും 20െന്‍റ ഇളവന്‍ 32ലേക്കും ഓടിക്കയറി.

ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് പ്രധാനമായും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഇവിടേക്ക് വരുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉള്‍പ്പെടെ പേമാരി വന്നപ്പോള്‍ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെയും മറ്റും വില കുതിച്ചുകയറാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.
വിലവര്‍ധന വില്‍പനയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ വാങ്ങിയിരുന്നതിെന്‍റ കാല്‍ഭാഗം സാധനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ നിലവില്‍ വാങ്ങുന്നത്. കടകളില്‍ വിലക്കയറ്റത്തെ ചൊല്ലിയുള്ള തര്‍ക്കവും ഉണ്ടാവുന്നുണ്ട്. ഇന്ധനവില വര്‍ധനക്കു പിന്നാലെ നിത്യോപയോഗ സാധനവിലയും കൂടിയത് ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കയാണ്. കോവിഡ് പ്രതിസന്ധിയെ മറികടക്കും മുന്‍പ് സകല മേഖലയിലും വിലക്കയറ്റം വന്നതോടെ ഉള്‍ഗ്രാമങ്ങളിലടക്കം കഴിയുന്ന സാധാരണക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ തികഞ്ഞ നിരാശയിലാണ്.

ENGLISH SUMMARY:Prices are ris­ing; Gov­ern­ment attempts
You may also like this video

Exit mobile version