Site iconSite icon Janayugom Online

നാനൂറോളം മരുന്നുകള്‍ക്ക് ഇന്നു മുതല്‍ വിലവര്‍ധന

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ചൊവ്വ മുതല്‍ രാജ്യത്ത് നാനൂറോളം മരുന്നുകള്‍ക്ക് വില വര്‍ധിക്കും. 1.74 ശതമാനമാണ് വില വര്‍ധന. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയാണ് വില നിര്‍ണയം നടത്തുന്നത്. 

അർബുദം, പ്രമേഹം, വിവിധ അണുബാധകൾ, അലർജി, ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, ചില മെഡിക്കൽ ഉപകരണങ്ങൾ, ആന്റിവൈറൽ, വേദനസംഹാരികൾ എന്നിവയുടെ വിലയും വർധിക്കും. എല്ലാ വർഷവും നടത്തുന്ന ഈ വിലവർധന ജീവൻരക്ഷാ മരുന്നുകൾക്ക്‌ മാത്രമാണെന്നതിനാൽ സാധാരണക്കാരായ രോഗികളെയാണ്‌ ഇത്‌ ബാധിക്കുക.ഹൃദയധമനികളിലെ തടസം നീക്കാൻ സ്ഥാപിക്കുന്ന സ്‌റ്റെന്റിയും വില വർധിക്കും. നിർമാണകമ്പനികൾക്ക്‌ ഇതിനുള്ള അനുമതിയും എൻപിപിഎ നൽകി. 

Exit mobile version