കൊച്ചിയിൽ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ. കൊച്ചിയിൽ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂർ സ്വദേശി അശ്വിനാണ് പിടിയിലായത്. ഉദയംപേരൂർ, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പൂജാരിക്കെതിരെ പരാതിയുമായി കൂടുതൽ ക്ഷേത്ര കമ്മിറ്റിക്കാർ രംഗത്തെത്തിയിട്ടുണ്ട്.
english summary;Priest arrested for stealing Thiruvabharana from four temples
you may also like this video;