Site iconSite icon Janayugom Online

കിളിമാനൂരില്‍ മേല്‍ശാന്തി പൊള്ളലേറ്റ് മരിച്ചത് ക്ഷേത്ര അടുക്കളയിലെ ഗ്യാസ് പൊട്ടിത്തെറിച്ചല്ല; റിപ്പോര്‍ട്ട് പുറത്ത്

jayakumarjayakumar

ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ് മരിച്ച ക്ഷേത്ര മേൽശാന്തിയുടെ സംസ്കാരം മണക്കാട് ബ്രാഹ്മൺസ് ശ്മശാനത്തിൽ നടന്നു. കിളിമാനൂർ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.

ഒക്ടോബർ ഒന്നിന് വൈകുന്നേരമായിരുന്നു അപകടം. ക്ഷേത്ര തിടപ്പള്ളിയിലേക്ക് കൊടിവിളക്കുമായി കയറുന്നതിനിടയിലാണ് തീ ആളിപ്പടർന്ന് മേൽശാന്തിക്ക് പൊള്ളലേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീ കോവിലിനു മുന്നിലെ വിളക്ക് തെളിയിച്ച ശേഷം കൊടിവിളക്കുമായി തിടപ്പള്ളിയിലേക്ക് മേൽശാന്തി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത് വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. തീ പടർന്ന വസ്ത്രം മാറ്റിയതിനുശേഷം ശ്രീകോവിലിനു മുന്നിൽ നിൽക്കുന്ന പൂജാരിയുടെ ദൃശ്യങ്ങളും സിസിടിവിയിൽ നിന്ന് ലഭ്യമാണ്.

പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ വെഞ്ഞാറമൂട് സ്വകാര്യം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഉമാദേവി. മക്കൾ:ആദിത്യ നാരായണൻ നമ്പൂതിരി,ആരാധിക (തംബുരു).

Exit mobile version