Site iconSite icon Janayugom Online

പ്രധാനമന്ത്രി കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിൽ എത്തി. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായാണ് മോഡി തലസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. തലസ്ഥാനത്ത് ഇന്നും നാളെയും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. സുരക്ഷയുടെ ഭാഗമായി നഗരത്തിലും പരിസരങ്ങളിലും 3000 ത്തോളം പോലീസുകാരെയാണ് വിന്യസിക്കുക.

Exit mobile version