Site iconSite icon Janayugom Online

പ്രധാനമന്ത്രി വയനാട്ടില്‍; നാളെ തിരച്ചിൽ ഇല്ല

wayanadwayanad

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ കേരളത്തിലെത്തും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05ന് എത്തുന്ന പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിക്കും. 11.10 മുതൽ ഉച്ചയ്ക്ക് 12.10 വരെ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങൾ വ്യോമ നിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതൽ വയനാട്ടിൽ പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും കഴിയുന്ന ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. അതിനുശേഷം വയനാട് കളക്ടറേറ്റിൽ എത്തുന്ന അദ്ദേഹം പ്രകൃതി ദുരന്തം സംബന്ധിച്ച അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 3.15ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകിട്ട് 3.55ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

കർശന സുരക്ഷാനിയന്ത്രണങ്ങളുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല തുടങ്ങി ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഞായറാഴ്ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

Eng­lish Sum­ma­ry: Prime Min­is­ter in Wayanad today; No search tomorrow

You may also like this video

Exit mobile version