ഭീകരത ഉന്മൂലനം ചെയ്യാന്‍ ലോകം ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരതയ്ക്കും ‚യുദ്ധത്തിനുമെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനവും, സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്.
യുദ്ധത്തില്‍ വിഭജിച്ച്നില്‍ക്കുന്ന ലോകത്തിന് ഇന്നല്ലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജി 20 സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍ററി സ്പീക്കര്‍മാരാണ് ജി.20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും,സാഹോധര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് . ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പാർലമെന്റായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ആ സമയത്ത് പാർലമെന്റിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
English Summary:
Prime Minister Narendra Modi wants to stand united against terrorism
You may also like this video: