22 January 2026, Thursday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

ഭീകരതയ്ക്ക് എതിരെ ഒറ്റകെട്ടായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 4:17 pm

ഭീകരത ഉന്മൂലനം ചെയ്യാന്‍ ലോകം ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭീകരതയ്ക്കും ‚യുദ്ധത്തിനുമെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനവും, സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്.

യുദ്ധത്തില്‍ വിഭജിച്ച്നില്‍ക്കുന്ന ലോകത്തിന് ഇന്നല്ലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജി 20 സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്‍ററി സ്പീക്കര്‍മാരാണ് ജി.20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും,സാഹോധര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് . ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പാർലമെന്റായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ആ സമയത്ത് പാർലമെന്റിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 

Eng­lish Summary:
Prime Min­is­ter Naren­dra Modi wants to stand unit­ed against terrorism

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.