Site iconSite icon Janayugom Online

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസ നേർന്നു. മന്ത്രിമാർ,ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങി നിരവധി പേരാണ് പിണറായിക്ക് ആശംസകൾ നേർന്നത്. കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ’80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.

Exit mobile version