പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി പുതിയ പേരിൽ അറിയപ്പെടും. പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന് ‘സേവ തീർഥ്’ എന്ന് പേരുമാറ്റാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. സേവന മനോഭാവവും രാജ്യ താൽപര്യവും പരിഗണിച്ചാണ് ഈ പേര് മാറ്റുന്നതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം രാജ്ഭവൻ്റെ പേര് ‘ലോക് ഭവൻ’ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ പേരിലും മാറ്റം വരുത്താനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവ തീർഥ്’; പേര് മാറ്റാൻ കേന്ദ്ര സർക്കാർ നിർദേശം

