ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും അവരുടെ എല്ലാ ആവശ്യങ്ങൾക്കും എല്ലാവരും മുന്നിലുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു
സംസ്ഥാന കാഴ്ച പരിമിതിവിദ്യാലയത്തില്‍ അന്താരാഷ്ട്ര ബ്രയില്‍ ദിനാഘോഷവും സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ഗ്രന്ഥശാലാ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി
ശാസ്ത്രസാങ്കേതിക വിദ്യകളുടെ അത്ഭുതകരമായ നേട്ടം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താനാകുന്നത് കാഴ്ച പരിമിതർക്കും അംഗപരിമിതർക്കുമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും മന്ത്രി നിർവഹിച്ചു
ബ്രയില്‍ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 28 ഓഡിയോ പുസ്തകങ്ങളും ഏഴ് ബ്രയില്‍ പുസ്തകങ്ങളും സംസ്ഥാനത്തെ കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള വിദ്യാലയങ്ങള്‍ക്കായി വിതരണം ചെയ്യുന്ന ചടങ്ങും നടന്നു.
വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പേരയം ശശി തുടങ്ങിയവരും പങ്കെടുത്തു
Englishs Sumamry: Priority given to the needs of children with disabilities: Minister V Sivankutty
You may also like this video: