Site iconSite icon Janayugom Online

ബീഹാറില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കുന്നതിനു മുന്തിയ പരിഗണന; താന്‍ മുഖ്യമന്ത്രി ഉടന്‍ ആകുമെന്ന പ്രചരണം തള്ളി തേജസ്വി യാദവ്

ബീഹാറില്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും നിതീഷ് കുമാറിനെ മാറ്റി താന്‍ആകുമെന്നുള്ള പ്രചരണം തെറ്റാണെന്നു ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വിയാദവ് വ്യക്തമാക്കി.ഇതു വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2030വരെ ബീഹാറില്‍ മന്ത്രിസഭയെ നയിക്കാന്‍ കഴിവുള്ള ആളാണ് നിതീഷ് കുമാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സര്‍ക്കാരിന്‍റെ കാലാവധി 2025വരെയാണെന്നും പറഞ്ഞു. നിതീഷ്കുമാറിന്‍റെ ഭരണപരിചയം ഏറെ മുതല്‍ക്കൂട്ടാണെന്നും തേജസ്വി അഭിപ്രായപ്പെട്ടു.

നിതീഷ് രാജിവെച്ച് തേജസ്വിക്ക് വേണ്ടി വഴിമാറികൊടുക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്നെ പ്രസ്ഥാവന നടത്തിയിരിക്കുന്നത്. ഹോളിക്ക് ശേഷം മാര്‍ച്ചില്‍ തേജസ്വിയാദവ് മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുമെന്ന് ആര്‍ജെഡിയിലെ ചില എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ 40ലോക്സഭാ സീറ്റില്‍ ഒരു സീറ്റുപോലും ബിജെപിനേടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും , പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയംഉറപ്പാക്കുന്നതിലായിരിക്കും മുന്തിയ പരിഗണന നല്‍കുന്നതെന്നും തേജസ്വി പറഞ്ഞു.

Eng­lish Summary:
Pri­or­i­ty to ensure defeat of BJP in Bihar; Tejash­wi Yadav rejects rumors that he will soon become the Chief Minister

You may also like this video:

Exit mobile version