Site icon Janayugom Online

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

private bus

ഫിറ്റ്‌നസ്‌ടെസ്റ്റിന്റെ തുക കുറയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ പണിമുടക്കേണ്ട സ്ഥിതിയിലാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ അറിയിച്ചു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക 1000 രൂപയില്‍ നിന്ന് 13,500 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ആര്‍ടിഒമാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ക്കെതിരെ ബസ്സുകള്‍ നിര്‍ത്തിവെച്ചുകൊണ്ട് സമരം ചെയ്യാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ബസ്സുകള്‍ക്കെതിരെയുള്ള ഏതു കോടതി ഉത്തരവുകളും ഉടനടി നടപ്പിലാക്കുവാന്‍ വ്യഗ്രത കാണിക്കുന്ന ആര്‍ ടി ഒ ഇക്കാര്യത്തില്‍ കാണിക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രസിഡണ്ട് എ എസ് ബേബി, ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Pri­vate bus own­ers of the state to strike

You may also like this video

Exit mobile version