Site iconSite icon Janayugom Online

തൃശൂര്‍-പാലക്കാട് ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക്

വടക്കഞ്ചേരി പന്നിയങ്കരയില്‍  വര്‍ധിപ്പിച്ച ടോള്‍  നിരക്കുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്-തൃശൂര്‍ ജില്ലകളിലെ ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കുന്നു. രണ്ടു ജില്ലകളിലായി 75 ശതമാനം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പ്രതിമാസം പതിനായിരം രൂപാ ടോള്‍ നല്‍കാനാവില്ലെന്നാണ് ബസ്സുടമകളുടെ വാദം.

ടോള്‍ നിരക്ക് ചര്‍ച്ച ചെയ്ത് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പന്നിയങ്കരയില്‍ ബസ് ഉടമകള്‍ നടത്തിവരുന്ന സമരം  23 ദിവസം പിന്നിടുകയാണ്. വര്‍ധിപ്പിച്ച ടോള്‍ നിരക്കുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയിട്ടും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബസ് ഉടമകള്‍ സമരം തുടങ്ങിയത്.

ടോള്‍ നിരക്ക് കുറയ്ക്കാമെന്ന് ജില്ല ഭരണകൂടം ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അതു പാലിക്കാത്തതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നതെന്നും ഉടമകള്‍ അറിയിച്ചു. പാലക്കാട് — തൃശൂര്‍ ദേശീയ പാതയിലെ ബസുകള്‍ പൂര്‍ണ്ണമായും പണി മുടക്കുന്നു. ഒരു വിഭാഗം ബസ് ഉടമകള്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാല്‍ സമരം ഭാഗികമാണ്.

Eng­lish summary;Private bus strike in Thris­sur-Palakkad district

You may also like this video;

Exit mobile version