Site iconSite icon Janayugom Online

എയര്‍ഹോസ്റ്റസിന്റെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മധ്യവയസ്‌കനെ പൊക്കി വ്‌ളോഗറായ യുവതി

വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആളെ പൊക്കി വ്‌ളോഗറായ യുവതി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റിലെ യാത്രക്കാരനാണ് പിടിയിലായത്. വിമാനത്തില്‍ ഉണ്ടായിരുന്ന വ്‌ളോഗര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഓഗസ്റ്റ് രണ്ടിനായിരുന്നു യാത്രക്കാരനായ മധ്യവയസ്‌കന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വ്‌ളോഗറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിമാനത്തില്‍ നിന്ന് എടുത്ത ക്യാബിന്‍ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. എസ്ജി 157‑ലെ യാത്രക്കാരനാണ് ക്യാബിന്‍ ക്രൂവിന്റെ സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതെന്ന് സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് പൊലീസില്‍ ഏല്‍പിച്ചു.

Eng­lish Summary:Private pic­tures of air host­esses cap­tured by cellphones
You may also like this video

Exit mobile version