Site iconSite icon Janayugom Online

സ്വകാര്യവല്ക്കരണം: എൽഐസി ജീവനക്കാർ പണിമുടക്കും

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായ പ്രാരംഭ പൊതു വില്പന (ഐപിഒ) വിപണിയിൽ എത്തുന്ന ദിവസം എൽഐസി ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും.

രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒ എൽഐസിയുടെ സ്വകാര്യവല്ക്കരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണെന്നും പോളിസി ഉടമകളുടെ താല്പര്യങ്ങൾ ഹനിക്കപ്പെടുമെന്നും ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച്, പുതിയ ലേബർ കോഡുകൾക്കും സ്വകാര്യവല്ക്കരണത്തിനുമെതിരെ മാർച്ച് 28, 29 തീയതികളിൽ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിൽ എൽഐസി ജീവനക്കാർ പങ്കെടുക്കും.

മാർച്ചിൽ ഐപിഒ തുറക്കുന്ന ദിവസം ജീവനക്കാർ ജോലി ബഹിഷ്കരിക്കുമെന്ന് എഐഐഇഎ വൈസ് പ്രസിഡന്റ് എ കെ ഭട്നാഗർ പറഞ്ഞു. എഐഐഇഎയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്ച ഇൻഷുറൻസ് ജീവനക്കാർ രാജ്യവ്യാപകമായി പ്രകടനം നടത്തിയിരുന്നു.

eng­lish summary;Privatization: LIC employ­ees on strike

you may also like this video;

Exit mobile version