Site iconSite icon Janayugom Online

എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കുന്നു

എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡും(എന്‍എസ്എല്‍) സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നു. ഛത്തീസ്ഗഡിലെ സ്റ്റീല്‍ നിര്‍മ്മാണശാല പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണനീക്കം ആരംഭിച്ചത്. മാര്‍ച്ച് 31നാണ് നാഷണല്‍ മൈനിങ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ ഭാഗമായിരുന്ന എന്‍എംഡിസി സ്റ്റീല്‍ വിഘടിച്ചത്. 

നിര്‍മ്മാണശാല പ്രവര്‍ത്തനം ആരംഭിച്ചാല്‍ കമ്പനിയുടെ മൂല്യം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ സ്റ്റീല്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാതാക്കളായ എന്‍എംഡിസിയില്‍ നിന്ന് വേര്‍പിരിഞ്ഞ എന്‍‍എസ്എല്ലിന്റെ 60.79 ശതമാനം ഓഹരിയാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. 39.21 ശതമാനവും പൊതുഓഹരിയാണ്. 

50.79 ശതമാനം ഓഹരി വില്‍ക്കാനാണ് എന്‍എസ്എല്‍ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച താല്പര്യപത്രം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റീല്‍ നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിച്ചതിന് ശേഷമായിരിക്കും ഇതിന്റെ മൂല്യം നിര്‍ണയിക്കുക.

Eng­lish Summary:Privatization of NMDC Steel Ltd

You may also like this video

Exit mobile version