Site iconSite icon Janayugom Online

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; സുപ്രീം കോടതി കേരളത്തിന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയ എയര്‍പോര്‍ട്ട് അതോറിറ്റി നടപടിയെ ചോദ്യം ചെയ്ത് കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. വസ്തുതകള്‍ പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൈമാറ്റം ഹൈക്കോടതി ശരിവച്ചതെന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് പറഞ്ഞു. സ്വകാര്യ ഉടമസ്ഥത വരുന്നതോടെ സ്വകാര്യ ഉടമസ്ഥത സേവന വ്യവസ്ഥകളെ ബാധിക്കപ്പെടുമെന്ന തൊഴിലാളി യൂണിയനുകളുടെ ആശങ്ക. 2021 ഒക്ടോബര്‍ മുതല്‍ സ്വകാര്യ കമ്പനിയാണ് തിരുവനന്തപുരം വിമാനത്താവളം നടത്തുന്നത്. അതുകൊണ്ട് ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

Eng­lish Summary:Privatization of Thiru­vanan­tha­pu­ram Air­port; The Supreme Court reject­ed Ker­ala’s petition
You may also like this video

YouTube video player
Exit mobile version