പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. സുപ്രീംകോടതിയിലാണ് സര്‍വകലാശാല സത്യാവാങ്മൂലം നല്‍കിയത്. നിയമനം യുജിസി മാനദണ്ഡം പാലിച്ചെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. തിങ്കളാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കും.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുജിസി ഹര്‍ജി നല്‍കിയത്. ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നും യുജിസി ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഹര്‍ജി വന്നാല്‍ തന്റെ വാദവും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസും മുന്‍കൂര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
English Summary: Priya Varghese’s appointment is not illegal; Kannur University
You may also like this video