Site icon Janayugom Online

ആര്‍എസ്എസ് സര്‍വേ പ്രകാരം ബിജെപി ഇത്തവണ 200സീറ്റ് പോലും തികയ്ക്കില്ലെന്ന് പ്രിയങ്ക് ഖാര്‍ഗെ

bjp

ആര്‍എസ്എസ് നടത്തിയ രഹസ്യ സര്‍വേയുടെ അടിസ്ഥാനത്തില്‍ ബിജെപി ഇത്തവണ 200സീറ്റ് പോലും നേടില്ലെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖാര്‍ഗെ.കര്‍ണാടകയില്‍ ബിജെപി എട്ട് സീറ്റ് പോലും നേടില്ല. പല മുതിര്‍ന്ന ബിജെപി നേതാക്കളും പാര്‍ട്ടിയെ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നുണ്ടെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഒരു കുടുംബം കാരണം ബിജെപി സംസ്ഥാനത്ത് മലിനമായെന്ന് നേതാക്കള്‍ പറയുന്നതായും പ്രിയങ്ക് സൂചിപ്പിച്ചു.

അതേസമയം വരള്‍ച്ചാ ദുരിതാശ്വാസം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം നടത്തിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെയും കോണ്‍ഗ്രസ് നേതാവ് വിമര്‍ശനം ഉയര്‍ത്തി. അമിത് ഷാ നുണയന്‍ ആണെന്നും അദ്ദേഹം തെറ്റായ വിവരങ്ങളുടെ മന്ത്രി ആകേണ്ടതായിരുന്നുവെന്നും പ്രിയങ്ക് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ദിവസം രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ബിജെപിക്കെതിരെ ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവിനെ ബിജെപി എംഎല്‍എ യായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ അധിക്ഷേപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവിന്റെ പങ്കാളി മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ റാവുവിന്റെ വസതി പാകിസ്ഥാന്റെ പകുതിയാണെന്നാണ് യത്‌നാല്‍ പറഞ്ഞത്.സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ബിജെപി നേതാവിനെ കുറിച്ച് ദിനേശ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ വിദ്വേഷ പ്രസ്താവന.

28 ലോക്സഭാ സീറ്റുകളുള്ള കര്‍ണാടകയില്‍ ഏപ്രില്‍ 26, മെയ് 7 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും ബിജെപിക്കെതിരെ ഒരുമിച്ച് മത്സരിക്കുകയായിരുന്നു. എന്നാല്‍ സഖ്യം പൂര്‍ണമായി പരാജയം നേരിട്ടു. തുടര്‍ന്ന് ഫലത്തില്‍ ബിജെപി 25 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റ് വീതമാണ് ലഭിച്ചത്.

Eng­lish Summary:
Priyank Kharge says BJP won’t even get 200 seats this time accord­ing to RSS survey

You may also like this video:

Exit mobile version