മധ്യപ്രദേശില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.മനുഷ്യത്വ രഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തിയാണിതെന്നും പ്രയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
മധ്യപ്രദേശിലെ ബിജെപിയുടെ 18 വര്‍ഷത്തെ ഭരണത്തില്‍ മുപ്പതിനായിരത്തിലധികം ആദിവാസികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രിയങ്കഗാന്ധി അഭിപ്രായപ്പെട്ടു.മധ്യ പ്രദേശില്‍ ബിജെപി എംഎല്‍എയുടെ അടുത്ത സുഹൃത്ത് ആദിവാസി യുവാവിന് നേരെ കാണിച്ച മനുഷ്യരഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തിഅങ്ങേയറ്റം ലജ്ജാകരമാണ്.
സംസ്ഥാനത്തെ 18 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തില്‍ മൂപ്പതിനായിരത്തില്‍പ്പരം ആദിവാസികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ബിജെപിയുടെ ഭരണത്തില്‍ ആദിവാസികളോടുള്ള താല്‍പര്യങ്ങള്‍ പൊള്ളയായ വാക്കുകുളും അവകാശങ്ങളും ഒതുങ്ങകയാണ്.എന്തുകൊണ്ടാണ് ആദിവാസികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാന്‍ യഥാര്‍ത്ഥ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തത് പ്രിയങ്ക ചോദിക്കുന്നു.
സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ അറപ്പുളവാക്കുന്ന മുഖമാണിതിലൂടെ വ്യക്തമാകുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.ബിജെപി ഭരണത്തില്‍ ആദിവാസി സഹോദരി സഹോദരനമ്മാക്കുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു.
മധ്യപ്രദേശിലെ ബിജെപി നേതാവിന്‍റെ പ്രവര്‍ത്തിയില്‍ മൊത്തം മനുഷ്യരാശിയും ലജ്ജിക്കുകയാണ്. ഇത് ആദിവാസികളോടും ദളിതരോടുമുള്ള ബിജെപിയുടെ അറപ്പുളവാക്കുന്ന മുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
English Summary:
Priyanka Gandhi said that more than 30,000 tribals were subjected to violence during BJP’s 18-year rule in Madhya Pradesh.
You may also like this video: