Site iconSite icon Janayugom Online

പ്രോടേം സ്പീക്കര്‍: കേന്ദ്ര നടപടിക്കെതിരെ ഇന്ത്യാ സഖ്യം

പ്രോടേം സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച രാഷ്ട്രീയ വിവേചനം വിവാദമായതിന് പിന്നാലെ ഉപപാനലിലെ മൂന്ന് ഇന്ത്യ സഖ്യ നേതാക്കളും വിട്ടുനിന്നേക്കും. എട്ടുതവണ ലോക്‌സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാതെയാണ് ബിജെപിയിലെ ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി കേന്ദ്രം നിയോഗിച്ചത്. 

കോണ്‍ഗ്രസിലെ കൊടിക്കുന്നേല്‍ സുരേഷ്, ‍ഡിഎംകെ അംഗം ടി ആര്‍ ബാലു, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുദീപ് ബന്ധ്യോപാധ്യായ, ബിജെപി എംപിമാരായ രാധാ മോഹന്‍ സിങ്, ഫാഗന്‍ സിങ് കുലസ്തെ എന്നിവരാണ് ഉപ പാനലിലുള്ളത്. പാനലില്‍ അംഗമായ മൂന്ന് ഇന്ത്യ സഖ്യ എംപിമാരും ചുമതലയേറ്റെടുക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇത്തവണ പ്രോ ടേം സ്പീക്കര്‍ സ്ഥാനത്തെത്തേണ്ടിയിരുന്നത്. എന്നാല്‍ എട്ടുതവണ എംപിയായെങ്കിലും തുടര്‍ച്ചയായല്ല തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ കൊടിക്കുന്നിലിനെ തഴഞ്ഞ് ഭര്‍തൃഹരിയെ പ്രോ ടേം സ്പീക്കറാക്കി. ദളിത് ആയതിനാല്‍ കൊടിക്കുന്നേല്‍ സുരേഷിനെ അവഗണിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

Eng­lish Summary:Pro-term Speak­er: India alliance against cen­tral action
You may also like this video

Exit mobile version