Site iconSite icon Janayugom Online

പ്രൊഫ. ഇ വി ചിറ്റ്‌നിസ് അന്തരിച്ചു

പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ പ്രൊഫ. ഏക്‌നാഥ് വസന്ത് ചിറ്റ്‌നിസ് അന്തരിച്ചു. 100 വയസായിരുന്നു. പൂനെയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ഡോ. വിക്രം സാരാഭായിയുടെ സഹപ്രവർത്തകനും ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ വഴികാട്ടിയുമായിരുന്നു ചിറ്റ്നിസ്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ ആദ്യ സംഘത്തിലെ പ്രധാനിയായിരുന്നു ചിറ്റ്‍നിസ്. വിക്രം സാരാഭായിക്കൊപ്പം ചിറ്റ്നിസാണ് തുമ്പ റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയത്. ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചിന്റെ ആദ്യ അംഗങ്ങളിലൊരാളും മെമ്പർ സെക്രട്ടറിയുമായിരുന്നു. പിന്നീട് അത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആര്‍ഒ) ആയി മാറി. 1963ൽ ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റായ നൈക്ക്-അപ്പാച്ചെയുടെ വിക്ഷേപണത്തിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ ശാസ്ത്ര പരിണാമത്തിന് സുപ്രധാന പങ്കുവഹിച്ചതിന് 1985ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മലേറിയ ഗവേഷണത്തിലൂടെ ലോകപ്രശസ്തനായ ശാസ്ത്രജ്ഞൻ ചേതൻ ചിറ്റ്നിസ് മകനാണ്. 

Exit mobile version