കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ പ്രൊ. തായാട്ട് ശങ്കരൻ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന് . 76-ാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ‘ഭാരതീയം ‘പ്രോഗ്രാമിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അധ്യാപകനും , ഇടതുപക്ഷ ചിന്താഗതിക്കാരനും, വിമർശനസാഹിത്യകാരനുമായിരുന്ന പ്രൊ. തായാട്ട് ശങ്കരൻ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്റെ’ കാലം, കല, ജീവിതം’ എന്ന ലേഖന സമാഹാരത്തിന് ലഭിച്ചു.വിവിധ മേഖലകളിൽ നടക്കുന്ന അപചയങ്ങൾ സത്യസന്ധമായും ധീരമായും അവതരിപ്പിച്ച 15 ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തമാണ്. കാലം, കല, ജീവിതം.
‘പെയ്തൊഴിയാത്ത പ്രണയമേഘം ’ എന്ന നോവലിലൂടെ ശ്രദ്ധേയയായി മാറിയ സന്ധ്യാ ജയേഷിനെ സ്ത്രീപക്ഷ എഴുത്തുകാരിയായി മാറ്റിനിർത്താൻ സാധിക്കില്ല. എഴുത്തു മേഖലയിൽ എം. ജി.ആർ യൂണിവേഴ്സിറ്റിയുടെ യുവമിത്ര പുരസ്കാരം ഉൾപ്പെടെ വിവിധ സംഘടനകളുടെ 30- തോളം പുരസ്കാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുള്ള സന്ധ്യാ ജയേഷ് പുളിമാത്ത് ജീവകാരുണ്യപ്രവർത്തക, നവഭാവനചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
English Summary: Prof. Thayat Sankaran Memorial Award to Sandhya Jayesh Pulimath
You may also like this video