Site iconSite icon Janayugom Online

സൗദിയില്‍ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

സൗദിയില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. വാണിജ്യ മേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ അടുത്ത വര്‍ഷം ജൂണിനുള്ളില്‍ പ്രൊഫഷണല്‍ ലൈസന്‍സ് എടുക്കണമെന്ന് സൗദി മുനിസിപ്പല്‍, റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.

ബലാദി പ്ലാറ്റ്ഫോം വഴിയാണ് തൊഴിലാളികള്‍ ലൈസന്‍സ് നേടുകയും പുതുക്കുകയും ചെയ്യേണ്ടത്. ഇതിനായി 81 പ്രൊഫഷനുകളിലെ തൊഴിലാളികള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. തൊഴിലാളികള്‍ക്ക് ലൈസന്‍സ് നേടാനായില്ലെങ്കില്‍ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം അറിയിച്ചു.

Eng­lish sum­ma­ry; Pro­fes­sion­al license is manda­to­ry for work­ers in Sau­di Arabia

You may also like this video;

YouTube video player
Exit mobile version