Site iconSite icon Janayugom Online

വാടക ഗർഭധാരണ നിയമത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി

വാടക ഗർഭധാരണ നിയമത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നിലവിൽ, ഒരു കുഞ്ഞ് സ്വന്തമായോ ദത്തെടുത്തോ അല്ലെങ്കിൽ മുൻപ് വാടക ഗർഭധാരണം വഴിയോ ജീവിച്ചിരിപ്പുണ്ടെങ്കിൽ, ആ ദമ്പതികൾക്ക് രണ്ടാമതൊരു കുഞ്ഞിന് വേണ്ടി വാടക ഗർഭധാരണ രീതി ഉപയോഗിക്കാൻ അനുമതിയില്ല. എന്നാൽ, ജീവിച്ചിരിക്കുന്ന കുഞ്ഞിന് മാനസികമോ ശാരീരികമോ ആയ വെല്ലുവിളികളോ, ഗുരുതരമായതോ ഭേദമാക്കാനാവാത്തതോ ആയ രോഗങ്ങളോ ഉണ്ടെങ്കിൽ, ജില്ലാ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റോടെ രണ്ടാമതൊരു കുഞ്ഞിനായി വാടക ഗർഭധാരണം തേടാം.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് രണ്ടാമത് ഗർഭം ധരിക്കാനുള്ള ബുദ്ധിമുട്ട് നേരിടുന്ന ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങൾ ശ്രദ്ധിച്ചത്. വാദത്തിനിടെ, രാജ്യത്തെ വർധിച്ചുവരുന്ന ജനസംഖ്യയുടെ പശ്ചാത്തലത്തിൽ നിയമം ഏർപ്പെടുത്തിയ നിയന്ത്രണം ‘ന്യായമാണ്’ എന്ന് ജസ്റ്റിസ് നാഗരത്‌ന വാക്കാൽ നിരീക്ഷിച്ചു. 

Exit mobile version